തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തിന്റെ അവസാനഭാഗം മാത്രം വായിച്ച് മടങ്ങിയ ഗവര്‍ണറുടെ നടപടിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. എന്നാല്‍ ഗവര്‍ണര്‍ ഒരു മിനിറ്റില്‍ പ്രസംഗം തീര്‍ത്ത് ഇറങ്ങിപ്പോയത് സഭയെ അവഹേളിച്ചതാണെന്ന് പറയാനുള്ള ധൈര്യം മുഖ്യമന്ത്രിക്ക് നഷ്ടപ്പെട്ടുവെന്നും മുരളീധരന്‍ വിമര്‍ശിച്ചു.
നയപ്രഖ്യാപനത്തില്‍ കേന്ദ്ര വിരുദ്ധ കാഴ്ചപ്പാടില്ല. ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാം. അത് കാണിക്കേണ്ടത് സഭയില്‍ അല്ല. ഗവര്‍ണര്‍ ഇത്രയേറെ മോശമായി പെരുമാറിയിട്ടും പിണറായി ചിരിച്ച് നില്‍ക്കുകയാണ്. നാടകീയ രംഗങ്ങളാണ് അരങ്ങേറുന്നതെന്നും ഇതൊന്നും അംഗീകരിക്കാന്‍ കഴിയില്ലെന്നും കെ മുരളീധരന്‍ വ്യക്തമാക്കി.