തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് വൈകിട്ട് ആറ് മണിക്ക് മാധ്യമങ്ങളെ കാണും. ഗവര്‍ണര്‍ക്കെതിരെ ഇന്ന് നടന്ന പ്രതിഷേധത്തെ കുറിച്ച് ചോദിച്ചപ്പോള്‍ മുഖ്യമന്ത്രി ഒരു ചിരിയില്‍ ഒതുക്കുകയായിരുന്നു. വൈകിട്ട് നടക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ ഗവര്‍ണറുടെ വിഷയത്തില്‍ പ്രതികരിച്ചേക്കുമെന്നാണ് സൂചന.
തൈക്കാട് സെമിനാറില്‍ പങ്കെടുക്കുന്ന ഗവര്‍ണറും ഇന്ന് മാധ്യമങ്ങളെ കണ്ടേക്കും. സെമിനാറില്‍ എത്താന്‍ വൈകിയത് എസ്എഫ്ഐ പ്രതിഷേധത്തെ തുടര്‍ന്ന് വഴിയില്‍ നടന്ന സംഭവങ്ങള്‍ കാരണമാണെന്നും ഗവര്‍ണര്‍ പറഞ്ഞു. ജനാധിപത്യത്തില്‍ ജനങ്ങള്‍ക്കാണ് അധികാരം അല്ലാതെ ഒരു നിശ്ചിത കാലയളവില്‍ വരുന്ന അധികാര വര്‍ഗത്തിന് അല്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ തുടര്‍ച്ചയായി നടക്കുന്ന പ്രതിഷേധത്തിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ സുരക്ഷയൊരുക്കിയിരിക്കുകയാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. തുടര്‍ച്ചയായി എസ്എഫ്ഐ നടത്തുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ രാജ്ഭവന്റെയും ഗവര്‍ണറുടെയും സുരക്ഷ ഇനി മുതല്‍ ഇസെഡ് പ്ലസ് ആയിരിക്കും.