Newsperseconds.com

ഊഹാപോഹങ്ങള്‍ക്ക് വിരാമം; എന്‍ഡിഎ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

Capture

ദില്ലി: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ എന്‍.ഡി.എ സഖ്യത്തില്‍ ചേരുമെന്ന ഊഹാപോഹങ്ങള്‍ക്ക് വിരാമം. ബീഹാറില്‍ എന്‍ഡിഎ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്‌തേക്കും. അടുത്ത തെരഞ്ഞെടുപ്പ് വരെ നിതീഷ്‌കുമാര്‍ മുഖ്യമന്ത്രിയായി തുടര്‍ന്നേക്കുമെന്നാണ് ജെഡിയും ബിജെപി ധാരണ. 2025 മുതല്‍ നിതീഷിന് എന്‍ഡിഎ കണ്‍വീനര്‍ പദവി നല്‍കും. നിതീഷ് കുമാര്‍ സംസ്ഥാനത്ത് വലിയൊരു കോളിളക്കമാണ് സൃഷ്ടിച്ചത്.

ബിഹാറിലെ മഹാസഖ്യ സര്‍ക്കാര്‍ തകര്‍ച്ചയുടെ വക്കിലാണെന്നും കോണ്‍ഗ്രസ് നേതൃത്വത്തിലെ ഒരു വിഭാഗം കുമാറിനെ ആവര്‍ത്തിച്ച് അവഹേളിക്കുകയാണെന്നും കെ സി ത്യാഗി ആരോപിച്ചു. സുശീല്‍ മോദിയും രേണു ദേവിയും ഉപമുഖ്യമന്ത്രിമാരാകാനാണ് സാധ്യത. സ്പീക്കര്‍ പദവി ബി ജെ പി ക്ക് നല്‍കാനും ധാരണയായതായിട്ടാണ് സൂചന. ആര്‍ജെഡി കൈകാര്യം ചെയ്തിരുന്ന വകുപ്പുകളും ബിജെപിക്ക് നല്‍കും.

Share this Article

Leave a Comment