തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദി പ്രമേയ ചര്‍ച്ചയ്ക്ക് ഇന്ന് നിയമസഭയില്‍ തുടക്കമാവും. നയപ്രഖ്യാപന പ്രസംഗം അവസാന ഭാഗം വായിച്ച് മടങ്ങിയ ഗവര്‍ണര്‍ക്കെതിരെ ശക്തമായി വിമര്‍ശിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഗവര്‍ണറുടെ നടപടികള്‍ രാഷ്ട്രീയ പ്രേരിതമായതിനാല്‍ എതിര്‍ക്കുന്നതില്‍ തെറ്റില്ലെന്നാണ് വിലയിരുത്തല്‍.
അതേ സമയം, സര്‍ക്കാരിനെതിരെയും ഗവര്‍ണ്ണര്‍ക്കെതിരെയും ആരോപണങ്ങള്‍ നിരത്തും. എക്സാലോജികുമായി ബന്ധപ്പെട്ട പ്രശ്നം, ക്ഷേമ പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഉയര്‍ത്തി സര്‍ക്കാരിനെ പ്രതിരോധിക്കാനാണ് പ്രതിപക്ഷ നീക്കം.