കോട്ടയം: പതിനാറുകാരിയായ ഇതരസംസ്ഥാനക്കാരിയെ കൂട്ടബലാത്സംഗത്തിനിരയായ കേസില്‍ മൂന്നുപേര്‍ കുറ്റക്കാരെന്ന് കോടതി. പൂപ്പാറയിലാണ് സംഭവം. സുഗന്ധ്, ശിവകുമാര്‍, ശ്യാം എന്നിവരാണ് കേസിലെ പ്രതികളെന്ന് പോലീസ് കണ്ടെത്തി. ശിക്ഷ നാളെ വിധിക്കും.
2022 ല്‍ നടന്ന സംഭവത്തില്‍ ദേവികുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെതാണ് വിധി. പെണ്‍കുട്ടി ആണ്‍സുഹൃത്തിനൊപ്പം തേയില തോട്ടത്തില്‍ ഇരിക്കവെയാണ് പെണ്‍കുട്ടിയെ ഒരു സംഘം ചേര്‍ന്ന് ആക്രമിച്ചത്. എന്നാല്‍ പെണ്‍കുട്ടി ബഹളം വെച്ചതോടെ നാട്ടുകാര്‍ ഓടികൂടിയതിനെ തുടര്‍ന്ന് പ്രതികള്‍ ഓടി രക്ഷപ്പെട്ടു. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.