Newsperseconds.com

ചര്‍ച്ചയില്‍ അതൃപ്തിയറിയിച്ച് പ്രതിപക്ഷം; അടിയന്തര പ്രമേയം തള്ളി നിയമസഭ

Capture

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിനെ കുറ്റപ്പെടുത്തികൊണ്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയം നിയമസഭ തള്ളി. ചര്‍ച്ചയില്‍ അതൃപ്തിയറിയിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. സര്‍ക്കാറിന്റെ ധൂര്‍ത്തും നികുതി പിരിവിലെ കെടുകാര്യസ്ഥതയുമാണ് സാമ്പത്തിക പ്രതിസന്ധിയുടെ കാരണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ വിമര്‍ശനം.

അതേ സമയം, കേന്ദ്ര നിലപാട് കാണാതെ പ്രതിപക്ഷം സംസ്ഥാനത്തെ മാത്രം കുറ്റപ്പെടുത്തുകയാണെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ വിമര്‍ശിച്ചു. ധനമന്ത്രി കഴിഞ്ഞ സഭാ സമ്മേളനത്തില്‍ നല്‍കിയ അതേ മറുപടിയാണ് ഇപ്പോഴും നല്‍കിയതെന്ന് പ്രതിപക്ഷം ആരോപിച്ചു.

കേന്ദ്ര നയം ഒരു കാരണമാണെങ്കിലും പ്രതിസന്ധിയുടെ പ്രധാന ഉത്തരവാദി സംസ്ഥാനമെന്ന് വിമര്‍ശിച്ചായിരുന്നു പ്രതിപക്ഷ എംഎല്‍എമാരുടെ പ്രതികരണങ്ങള്‍. നവകേരള സദസ്സും കേരളീയവും ക്ലിഫ് ഹൗസിലെ നവീകരണവുമെല്ലാം എടുത്തിട്ടായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍. ജിഎസ് ടി വന്നശേഷം നികുതി പരിഷ്‌ക്കരിച്ചില്ല, നികുതി വെട്ടിപ്പുകാരുടെ പറുദീസയായി കേരളം മാറിയെന്നും പ്രതിപക്ഷം ആരോപിച്ചു. എന്നാല്‍ കേരളീയവും നവകേരളസദസ്സുമൊന്നും ധൂര്‍ത്തല്ലെന്നും ക്‌ളിഫ് ഹൗസില്‍ മുന്‍ മുഖ്യമന്ത്രിമാരുടെ കാലത്തും നവീകരണം നടന്നെന്നും ബാലഗോപാല്‍ പറഞ്ഞു.

Share this Article

Leave a Comment