Newsperseconds.com

കഞ്ചാവ് തോട്ടം നശിപ്പിക്കാന്‍ കാട്ടിലെത്തിയ പോലീസ് സംഘത്തിന് വഴിതെറ്റി; രക്ഷപ്പെടുത്തി വനംവകുപ്പ്

Capture

പാലക്കാട്: കഞ്ചാവ് തോട്ടം നശിപ്പിക്കാന്‍ പോയി വനത്തില്‍ അകപ്പെട്ടു പോയ പോലീസ് സംഘം തിരിച്ചെത്തി. വനം വകുപ്പിന്റെ സഹായത്താലാണ് 15 അംഗ സംഘം തിരിച്ചെത്തിയത്. ഒരു രാത്രി മുഴുവന്‍ സംഘം വനത്തില്‍ കുടുങ്ങിക്കിടന്നു. ഇന്ന് രാവിലെ 7മണിയോടെയാണ് സംഘം നാട്ടിലെത്തിയത്.

അഗളി ഡിവൈഎസ്പി എസ് ജയകൃഷ്ണന്‍ അടക്കമുളള സംഘം ഇന്നലെയാണ് വഴിതെറ്റി കാട്ടില്‍ അകപ്പെട്ടത്. പുതൂര്‍ എസ്ഐയും സംഘത്തിലുണ്ടായിരുന്നു. തണ്ടര്‍ബോള്‍ട്ട് സംഘം ഇവര്‍ക്കായി ഇന്നലെ തിരച്ചില്‍ നടത്തിയിരുന്നു.

Share this Article

Leave a Comment