Newsperseconds.com

സിനിമ റിവ്യൂ കേസ്; അശ്വന്ത് കോക്ക് ഉള്‍പ്പെടെ 5 യൂട്യൂബ് ചാനല്‍ അക്കൗണ്ടുകളുടെ വിവരങ്ങള്‍ ശേഖരിച്ച് പോലീസ്

ssa

കൊച്ചി: സിനിമ റിവ്യൂ കേസില്‍ അശ്വന്ത് കോക്ക് ഉള്‍പ്പെടെ 5 യൂട്യൂബ് ചാനല്‍ അക്കൗണ്ടുകളുടെ വിവരങ്ങള്‍ ശേഖരിച്ച് പോലീസ്. സിനിമകളെ നെഗറ്റീവ് റിവ്യൂ ഡീഗ്രേഡ് ചെയ്യാന്‍ ശ്രമിക്കുന്നുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്. ‘റാഹേല്‍ മകന്‍ കോര’ എന്ന ചിത്രത്തിന്റെ സംവിധായകന്‍ ഉബൈനി ഇബ്രഹാമിന്റെ പരാതിയിലാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

സിനിമാ പ്രമോഷന്‍ കമ്പനിയായ ‘സ്‌നേക് പ്ലാന്റ്’ ഉടമ ഹൈന്‍സ് ഒന്നാം പ്രതിയായ കേസില്‍ സിനിമാ നിരൂപകന്‍ അശ്വന്ത് കോക്ക്, അരുണ്‍ തരങ്ക, അനൂപ് അനു എന്നിവരും എന്‍ വി ഫോക്കസ്, ട്രെന്‍ഡ് സെക്ടര്‍ 24*7 എന്നീ ഓണ്‍ലൈന്‍ ചാനലുകള്‍ക്കുമെതിരേയാണ് കേസ്. ഇതോടൊപ്പം തന്നെ യൂട്യൂബിനെയും ഫേസ്ബുക്കിനെയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ടെന്നതാണ് ശ്രദ്ധേയം. എന്നാല്‍ അഞ്ച് പൈസ നഷ്ടപരിഹാരം നല്‍കില്ലെന്നും കോടതി വിധിച്ചാല്‍ ജയിലില്‍ പോകുമെന്നും റിവ്യു തുടരുമെന്നുമാണ് അശ്വന്ത് കോക്ക് അറിയിച്ചത്.

Share this Article

Leave a Comment