Newsperseconds.com

നികുതി നിരക്കുകളില്‍ മാറ്റമില്ല; വന്‍ പ്രഖ്യാപനങ്ങളില്ലാതെ പത്ത് വര്‍ഷത്തെ വികസനപദ്ധതികള്‍ അവതരിപ്പിച്ച് ഇടക്കാല ബജറ്റ്

Capture

അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള കേന്ദ്രസര്‍ക്കാരിന്റെ ബജറ്റ് അവതരണം പൂര്‍ത്തിയായി. ഇടക്കാല ബജറ്റ് ആയതിനാല്‍ വിശദമായ ബജറ്റ് അവതരണമായിരുന്നില്ല. നിര്‍മല സീതാരാമന്‍ ബജറ്റ് പാര്‍ലമെന്റിന്റെ മേശപ്പുറത്ത് വെച്ചു. വരാനിരിക്കുന്ന അഞ്ച് വര്‍ഷം വികസന മുന്നേറ്റത്തിന്റേതാണെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍.

ഇന്ത്യയിലെ ജനങ്ങള്‍ പ്രതീക്ഷയോടെ ഭാവിയെ ഉറ്റുനോക്കുകയാണ്. ഒട്ടനവധി വെല്ലുവിളികളെ നേരിട്ടു. എല്ലാവര്‍ക്കും ഒപ്പം, എല്ലാവര്‍ക്കും വികസനം എന്നത് സര്‍ക്കാരിന്റെ വിജയമന്ത്രമായിരിക്കുന്നുവെന്നും ധനമന്ത്രി ആമുഖമായി പറഞ്ഞു. മോദിസര്‍ക്കാരിന്റെ വികസനപദ്ധതികള്‍ മികച്ച ജനപിന്തുണയോടെ മുന്നേറുമെന്ന് കേന്ദ്ര ബജറ്റ് 2024 അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു.

കേന്ദ്ര ബജറ്റ് 2024:-

  • 80 കോടി ജനങ്ങള്‍ക്ക് സൗജന്യ റേഷന്‍ നല്‍കി.
  • ദാരിദ്ര്യനിര്‍മാര്‍ജനം യാഥാര്‍ത്ഥ്യമാക്കി.
  • പല മേഖലകളിലും തൊഴില്‍ സാധ്യതകള്‍ വര്‍ദ്ധിച്ചു.
  • അഴിമതികള്‍ രാജ്യത്ത് നിന്ന് തുടച്ചുമാറ്റി.
  • ഗ്രാമീണ തലത്തില്‍ സര്‍ക്കാരിന്റെ വികസന പദ്ധതികള്‍ എത്തിച്ചു.
  • സ്ത്രീകള്‍, യുവാക്കള്‍, കര്‍ഷകര്‍ എന്നിവരുടെ ശാക്തീകരണം ഇന്ത്യയെ അഭിവൃദ്ധിയിലേക്ക് നയിച്ചു.
  • ഗോത്ര വിഭാഗങ്ങളെ ശാക്തീകരിച്ചു
  • വിശ്വകര്‍മ യോജനയിലൂടെ കരകൗശല തൊഴിലാളികള്‍ക്ക് സഹായം എത്തിച്ചു.
  • 4 കോടി കര്‍ഷകര്‍ക്ക് വിള ഇന്‍ഷുറന്‍സ് നല്‍കി.
  • 1361 ഗ്രാമീണ ചന്തകളെ നവീകരിച്ചു.
  • വിലക്കയറ്റം നിയന്ത്രിക്കാനായി.
  • ഇന്ത്യയൊരു നിക്ഷേപ സൗഹൃദ രാജ്യമായി മാറി.
  • ആളോഹരി വരുമാനത്തില്‍ അമ്പത് ശതമാനം വര്‍ധനവുണ്ടായി.
  • ആധുനിക സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ കാര്‍ഷിക രംഗത്ത് യാഥാര്‍ത്ഥ്യമാക്കിയതോടെ വലിയ നേട്ടം കൈവരിച്ചു.
  • കായികരംഗത്തെ യുവാക്കളുടെ നേട്ടം അഭിമാനര്‍ഹമായി.
  • കോവിഡ് സമയത്തെ പ്രതിസന്ധിയിലും പ്രധാനമന്ത്രി ആവാസ യോജനയിലൂടെ 3 കോടി വീടുകള്‍ യാഥാര്‍ത്ഥ്യമാക്കി. അടുത്ത 5 വര്‍ഷത്തിനുള്ളില്‍ 2 കോടി വീടുകളുടെ നിര്‍മ്മാണം ഏറ്റെടുത്ത് നടപ്പിലാക്കും.
  • മെഡിക്കല്‍ ഇന്‍ഫ്രാ ഉപയോഗപ്പെടുത്തി കൂടുതല്‍ മെഡിക്കല്‍ കോളേജുകള്‍ സ്ഥാപിക്കാന്‍ പദ്ധതി.
  • ഇന്ത്യയുടെ കിഴക്കന്‍ മേഖലയെ കൂടുതല്‍ ശാക്തീകരിക്കും
  • ഒരു കോടി കുടുംബങ്ങള്‍ക്ക് മേല്‍ക്കൂര സോളാര്‍ പദ്ധതി വഴി പ്രതിമാസം 300 യൂണിറ്റ് വരെ വൈദ്യുതി ലഭിക്കും.
  • തൊഴിലിടങ്ങളിലെ സ്ത്രീ പങ്കാളിത്തം വര്‍ദ്ധിപ്പിക്കും.
  • രാജ്യത്ത് 35 ലക്ഷം തൊഴില്‍ അവസരങ്ങള്‍ ഉടന്‍ സാധ്യമാക്കും.
  • ക്ഷീരകര്‍ഷകരുടെ ക്ഷേമത്തിന് കൂടുതല്‍ പദ്ധതികള്‍
  • സമുദ്ര ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി ഇരട്ടിപ്പിക്കും.
  • മത്സ്യബന്ധന മേഖലയില്‍ 55 ലക്ഷം തൊഴില്‍ അവസരങ്ങള്‍
  • അഞ്ച് ഇന്റഗ്രേറ്റഡ് മത്സ്യപാര്‍ക്കുകള്‍ യാഥാര്‍ത്ഥ്യമാക്കും.
  • രാഷ്ട്രീയ ഗോകുല്‍ മിഷന്‍ വഴി പാല്‍ഉല്‍പ്പാദനം കൂട്ടും.
  • ആയുഷ്മാന്‍ പദ്ധതി വഴി അങ്കണ്‍വാടി ജീവനക്കാര്‍ക്കും ആശാവര്‍ക്കര്‍മാര്‍ക്കും കൂടി ലഭ്യമാക്കും.
  • പുതിയ റെയില്‍വേ ഇടനാഴി സ്ഥാപിക്കും. നാല്‍പ്പതിനായിരം ബോഗികള്‍ വന്ദേഭാരത് നിലവാരത്തിലാക്കും.
  • രാജ്യത്തെ എയര്‍പോര്‍ട്ടുകള്‍ ഇരട്ടിയാക്കും. ഇതോടെ 149 ആകും. ഇന്ത്യന്‍ വിമാനക്കമ്പനികള്‍ 1,000 പുതിയ വിമാനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കി.
  • നഗരങ്ങളിലെ മെട്രോ വികസനം തുടരും. വ്യോമഗതാഗത മേഖലയും വിപുലീകരിക്കും.
  • ലക്ഷദ്വീപ് അടക്കമുള്ള ദ്വീപുകളില്‍ അടിസ്ഥാന സൗകര്യവികസനം.
  • ജനസംഖ്യ വര്‍ധനവ് പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കും.
  • ഇറക്കുമതി തീരുവ ഉള്‍പ്പെടെയുള്ള പ്രത്യക്ഷവും പരോക്ഷവുമായ നികുതി നിരക്കുകളില്‍ മാറ്റമില്ലാതെ തുടരും
  • ഇലക്ട്രിക് വാഹനങ്ങള്‍ കൂടുതല്‍ പ്രോത്സാഹിപ്പിക്കും
Share this Article

Leave a Comment