കോഴിക്കോട്: കാലിക്കറ്റ് എന്‍ഐടിയില്‍ എസ്എഫ്ഐ മാര്‍ച്ചിനിടയില്‍ സംഘര്‍ഷം. വിദ്യാര്‍ഥിയെ സസ്പെന്‍ഡ് ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് എസ്എഫ്ഐ നടത്തിയ മാര്‍ച്ചില്‍ പോലീസ് ലാത്തി വീശി. സംഘര്‍ഷത്തില്‍ എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം മിഥുന്, ഏരിയാ പ്രസിഡന്റ് യാസിര്‍ എന്നിവര്‍ക്ക് പരിക്കേറ്റു.
രാമ ക്ഷേത്ര പ്രതിഷ്ഠാദിനത്തിന്റെ ഭാഗമായി കോളേജില്‍ ഒരു സംഘം വിദ്യാര്‍ഥികള്‍ ഇന്ത്യയുടെ ഭൂപടം കാവി നിറത്തില്‍ വരയ്ക്കുകയും പ്രകോപന രീതിയില്‍ ചില മുദ്രാവാക്യങ്ങളും ഉയര്‍ത്തിയിരുന്നു. ഇന്ത്യ വരച്ചതിനെതിരെ പ്രതിഷേധിച്ച വിദ്യാര്‍ഥിയെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഈ സംഭവത്തില്‍ പ്രതിഷേധിച്ചാണ് എസ്എഫ് ഐ മാര്‍ച്ച് നടത്തിയത്. ഒരു വര്‍ഷത്തേക്കാണ് വിദ്യാര്‍ഥിയെ സസ്പെന്‍ഡ് ചെയ്ത്.