Newsperseconds.com

യുവതിയോട് അപമര്യാദയായി പെരുമാറിയ കേസ്; അഡ്വക്കേറ്റ് ആളൂരിന്റെ അറസ്റ്റ് താത്ക്കാലികമായി ഹൈക്കോടതി തടഞ്ഞു

Capture

കൊച്ചി: യുവതിയോട് അപമര്യാദയായി പെരുമാറിയ കേസില്‍ അഡ്വക്കേറ്റ് ആളൂരിന്റെ അറസ്റ്റ് താത്ക്കാലികമായി ഹൈക്കോടതി തടഞ്ഞു. തിങ്കളാഴ്ച മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നത് വരെയാണ് അറസ്റ്റ് തടഞ്ഞത്. എറണാകുളം സെന്‍ട്രല്‍ പോലീസായിരുന്നു കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചു എന്ന വകുപ്പ് ഉള്‍പ്പെടുത്തിയാണ് കേസ്.

ജാമ്യമില്ലാ വകുപ്പ് ചുമത്താത്തതിനാല്‍ മുന്‍കൂര്‍ ജാമ്യഹര്‍ജിയുടെ ആവശ്യമില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. നല്‍കിയ ഫീസ് തിരിച്ചുചോദിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് പരാതിക്ക് പിന്നിലെന്നാണ് ആളൂരിന്റെ വാദം. പരാതി കെട്ടിച്ചമച്ചതാണെന്നും ആളൂര്‍ പറഞ്ഞു.

ബംഗളൂരുവില്‍ ബിസിനസ് നടത്തുന്ന ഫോര്‍ട്ട് കൊച്ചി സ്വദേശിയാണു പരാതിക്കാരി. സാമ്പത്തിക തട്ടിപ്പുകേസില്‍ നിയമസഹായം തേടിയെത്തിയ യുവതിയെ കൈയേറ്റം ചെയ്തെന്നും അപമര്യാദയായി പെരുമാറിയെന്നുമാണ് പരാതി.

Share this Article

Leave a Comment