Newsperseconds.com

മാസപ്പടി കേസ്; സിഎംആർഎല്ലിന്റെ ആലുവയിലെ കോർപ്പറേറ്റ് ഓഫീസിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ടീമിന്റെ പരിശോധന

Untitled Design (9)

മാസപ്പടി കേസിൽ കേന്ദ്ര ഏജൻസിയുടെ അന്വേഷണം ആരംഭിച്ചു. സിഎംആർഎല്ലിന്റെ ആലുവയിലെ കോർപ്പറേറ്റ് ഓഫീസിലാണ് പരിശോധന നടക്കുന്നത്. രാവിലെ 9ന് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ടീമിന്റെ പരിശോധന ആരംഭിച്ചു. എസ്എഫ്‌ഐഒ ഡെപ്യൂട്ടി ഡയറക്ടർ അരുൺ പ്രസാദിന്റെ നേതൃത്വത്തിലാണ് പരിശോധന.

ജീവനക്കാരുടെ മൊഴി സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ടീം രേഖപ്പെടുത്തി. ജീവനക്കാർക്ക് ഫോൺ ഉപയോഗിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയാണ് പരിശോധന നടത്തിയത്. ക്രമക്കേട് കണ്ടെത്തിക്കഴിഞ്ഞാൽ അന്വേഷണം ഇഡിയ്ക്കും സിബിഐയ്ക്കും കൈമാറാൻ എസ്എഫ്‌ഐഒയ്ക്ക് കഴിയും.

അന്വേഷണത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടാനാണ് സിപിഐഎം സെക്രട്ടറിയേറ്റിന്റെ തീരുമാനം. ആദായനികുതി ഇൻട്രിം സെറ്റിൽമെന്റ് ബോർഡ് ഉത്തരവ് വന്നപ്പോൾ രണ്ട് കമ്പനികൾ തമ്മിലെ സുതാര്യ ഇടപാടെന്ന് പറഞ്ഞായിരുന്നു മുഖ്യമന്ത്രിയുടെ മകൾക്കുള്ള സിപിഐഎം പിന്തുണ. കൊച്ചിയിലെ സിഎം ആർ എൽ കമ്പനിയുടെ ഉടമകൾ ഡയറക്ടർമാരായ നോൺ ബാങ്കിങ് ഫിനാൻസ് സ്ഥാപനമാണ് വീണയുടെ കമ്പനിക്ക് നാലു വർഷം ഈ‍ടില്ലാത്ത ലോണായി ആകെ 77.6 ലക്ഷം രൂപ നൽകിയതെന്ന് പരാതി ഉയർന്നിരുന്ന സാഹചര്യത്തിലാണ് അന്വേഷണം.

tag; Case by month Inspection by Serious Fraud Investigation Team at CMRL’s Corporate Office, Aluva

Share this Article

Leave a Comment