കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷയുടെ മൂന്നാം ദിവസം
പരീക്ഷകള്‍ ആരംഭിച്ച് മിനിറ്റുകള്‍ക്കുള്ളില്‍ സോഷ്യല്‍ മീഡിയയില്‍ ഇംഗ്ലീഷ് ചോദ്യപേപ്പറുകളുടെ ചിത്രങ്ങള്‍ പ്രചരിച്ചു. സംഭവത്തില്‍ 12 ഉദ്യോഗാര്‍ത്ഥികള്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിച്ചതായി പശ്ചിമ ബംഗാള്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എക്‌സാമിനേഷന്‍സ് പ്രസിഡന്റ് രാമാനുജ് ഗാംഗുലി വെളിപ്പെടുത്തി.
സംസ്ഥാനത്തൊട്ടാകെയുള്ള 2,675 കേന്ദ്രങ്ങളിലായി 9,23,045 ഉദ്യോഗാര്‍ത്ഥികള്‍ പരീക്ഷ എഴുതി. ഫെബ്രുവരി 2 ന് ആരംഭിച്ചതാണ് പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷ. ബംഗാളി പേപ്പറുകളും ഇതുപോലെ സോഷ്യല്‍ മീഡിയ വഴി ഫോര്‍വേഡ് ചെയ്തിരുന്നു. സംഭവത്തില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് എക്‌സാമിനേഷന്‍സ് പ്രസിഡന്റ് അറിയിച്ചു.