Newsperseconds.com

കച്ചവടം കുറഞ്ഞ മാവേലി സ്റ്റോറുകള്‍ അടച്ചുപൂട്ടുമെന്ന ആരോപണം തള്ളി ഭക്ഷ്യ മന്ത്രി ജി ആര്‍ അനില്‍

Capture

തിരുവനന്തപുരം: കേരളത്തില്‍ കച്ചവടം കുറഞ്ഞ മാവേലി സ്റ്റോറുകള്‍ അടച്ചുപൂട്ടുമെന്ന ആരോപണം തള്ളി ഭക്ഷ്യ മന്ത്രി ജി ആര്‍ അനില്‍. മാവേലി സ്റ്റോറുകളുടെ കണക്കെടുക്കുന്നത് സ്വാഭാവിക നടപടി മാത്രമാണെന്നും ഒരു തൊഴിലാളിയെയും പിരിച്ചുവിടില്ലെന്നും മന്ത്രി പ്രതികരിച്ചു.

മാവേലി സ്റ്റോറുകള്‍ അടച്ചുപൂട്ടാന്‍ തീരുമാനമെടുത്തിട്ടില്ല. ധനപ്രതിസന്ധി കണക്കിലെടുത്താണ് മാവേലി സ്‌റ്റോറുകളുടെ കണക്കെടുക്കുന്നത്. പഠനം നടത്തിയതിന്റെ അടിസ്ഥാനത്തില്‍ ചില ക്രമീകരണങ്ങള്‍ കൊണ്ട് വരും. മാവേലി സ്റ്റോറുകളുടെ പ്രതിസന്ധി പരിഹരിച്ച് മെച്ചപ്പെട്ട നിലയിലാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.

Share this Article

Leave a Comment