ദില്ലി: കേന്ദ്രത്തിനെതിരെ കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും ഡിഎംകെയും നടത്തുന്നത് ദേശീയ രാഷ്ട്രീയ നാടകമാണെന്ന് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍ ആരോപിച്ചു. പത്ത് വര്‍ഷം കൊണ്ട് ഇത്രയധികം നഷ്ടമുണ്ടാക്കിയ ഒരു സംസ്ഥാനം കേരളമല്ലാതെ വേറെയുണ്ടാവില്ല. കേന്ദ്ര സര്‍ക്കാര്‍ വിവേചനം കാണിക്കുന്നുവെന്ന ആരോപണത്തിന് പാര്‍ലമെന്റില്‍ ധനകാര്യ മന്ത്രി മറുപടി നല്‍കിയിട്ടുണ്ട്. സമ്പദ് വ്യവസ്ഥയുടെ ദുര്‍ഭരണം മറച്ചുപിടിക്കാനാണ് സര്‍ക്കാര്‍ ഈ നാടകം നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.
കേന്ദ്രത്തിനെതിരെയുള്ള സമരം ദേശീയ രാഷ്ട്രീയ നാടകമാണെന്ന് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍
- Related News
- Latest News