തിരുവനന്തപുരം: പിഎസ് സി ഹാള്‍ടിക്കറ്റ് പരിശോധനയ്ക്കിടെ പരീക്ഷ എഴുതാനെത്തിയ ആള് ഇറങ്ങിയോടി. തിരുവനന്തപുരം പൂജപ്പുര ചിന്നമ്മ മെമ്മോറിയല്‍ ഗേള്‍സ് സ്കൂളിലാണ് സംഭവം. ആള്‍മാറാട്ടം നടത്താന്‍ ശ്രമിച്ചതായാണ് സംശയം. യൂണിവേഴ്സിറ്റി എല്‍ജിഎസ് പരീക്ഷയ്ക്കെത്തിയ ആളാണ് ഇറങ്ങി ഓടിയത്.
പരീക്ഷ മുമ്പുള്ള തിരിച്ചറിയല്‍കാര്‍ഡ് വെരിഫിക്കേഷനിടെ ഇന്‍വിജിലേറ്റര്‍ക്ക് സംശയം തോന്നി. തുടര്‍ന്ന് പരിശോധന നടത്തുന്നതിനിടെയാണ് പരീക്ഷക്കെത്തിയ ആള് ഇറങ്ങി ഓടിയത്. സംഭവത്തിന് പിന്നാലെ അധികൃതര്‍ പോലീസില്‍ പരാതി നല്കി. സംഭവത്തില്‍ പോലീസ് കേസെുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.