ന്യൂഡല്‍ഹി: സംസ്ഥാനത്തോട് കാണിക്കുന്ന അനീതിയില്‍ കേന്ദ്രസര്‍ക്കാരിനെതിരെ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ കര്‍ണാടകയിലെ ഉന്നത കോണ്‍ഗ്രസ് നേതാക്കള്‍ ജന്തര്‍മന്തറില്‍ പ്രതിഷേധ പ്രകടനം നടത്തി. ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍, സംസ്ഥാനത്തെ നിരവധി എംപിമാര്‍, മന്ത്രിമാര്‍, എംഎല്‍എമാര്‍ എന്നിവര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നികുതി വിഭജനത്തിലും ഗ്രാന്റ് ഇന്‍ എയ്ഡിലും കര്‍ണാടകയോട് അനീതി കാണിച്ചുവെന്ന് ആരോപിച്ചാണ് കോണ്‍ഗ്രസ് പ്രതിഷേധം. പതിനഞ്ചാം ധനകാര്യ കമ്മീഷന് പ്രകാരം കര്‍ണാടകയ്ക്ക് ഉണ്ടായതായി ആരോപിക്കപ്പെടുന്ന 1.87 ലക്ഷം കോടി രൂപയുടെ നഷ്ടം കേന്ദ്രം നികത്തണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.
കേരളത്തോടുള്ള കേന്ദ്രസര്‍ക്കാരിന്റെ അവഗണനയ്ക്കെതിരെ ഫെബ്രുവരി 8 ന് മുഖ്യമന്ത്രി പിണറായി വിജയനും മറ്റു നേതാക്കന്മാരും ഡല്‍ഹിയില്‍ പ്രതിഷേധ പ്രകടനം നടത്തും.