Newsperseconds.com

പി.എസ്.സി.പരീക്ഷയിലെ ആള്‍മാറാട്ടം; സ്ഥിരീകരിച്ച് പോലീസ്; നേമം സ്വദേശിക്കായി തിരച്ചില്‍ ഊര്‍ജിതം

Capture

തിരുവനന്തപുരം: തിരുവനന്തപുരത്ത് പി.എസ്.സി.പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തി പരീക്ഷ എഴുതാനത്തിയ ആളെ തിരിച്ചറിഞ്ഞു. നേമം സ്വദേശി അമല്‍ജിത്തിന്റെ പേരില്‍ പരീക്ഷയെഴുതാനെത്തിയ ആളാണ് വിരലടയാള പരിശോധന നടത്തുന്നതിനിടെ ഇറങ്ങിയോടിയത്.

കേരള സര്‍വ്വകലാശാലയുടെ ലാസ്റ്റ് ഗ്രേഡ് പരീക്ഷക്കിടയിലാണ് സംഭവം. തിരുവനന്തപുരം പൂജപ്പുര ചിന്നമ്മ മെമ്മോറിയല്‍ ഗേള്‍സ് സ്‌കൂളിലാണ് അമല്‍ജിത്തിന് പകരം പരീക്ഷ എഴുതാന്‍ മറ്റൊരാള്‍ എത്തിയത്. ആള്‍മാറാട്ടം നടത്തി പരീക്ഷ എഴുതാനാണ് ശ്രമിച്ചത്. പരീക്ഷ ഹാളില്‍ നിന്നും മതില്‍ വഴിചാടിയാണ് ആള്‍മാറാട്ടം നടത്തിയ ആള്‍ രക്ഷപ്പെട്ടത്. പുറത്തേക്ക് കടന്നയാളിനെ ബൈക്കിലെത്തിയ ഒരാള്‍ കൊണ്ടുപോയെന്നാണ് പൊലിസിന് ലഭിച്ചിരിക്കുന്ന വിവരം. പോലീസ് അമല്‍ജിത്തിനെ കുറിച്ച് അന്വേഷിക്കുകയാണ്.

Share this Article

Leave a Comment