Newsperseconds.com

കോഴിക്കോട് ബീച്ചിലെത്തിയ യുവതീ യുവാക്കളെ ചൂലെടുത്ത് ഓടിച്ച് മഹിളമോര്‍ച്ച

D

കോഴിക്കോട്: കോഴിക്കോട് കോന്നാട് ബീച്ചിലെത്തിയ യുവതീ യുവാക്കളെ ചൂലെടുത്ത് ഓടിച്ച് മഹിളമോര്‍ച്ച. സദാചാര പോലീസ് ചമഞ്ഞ് യുവതീയുവാക്കളെ അടിച്ചോടിക്കുകയാണ്. ഇനി എത്തിയാല്‍ ചൂലെടുത്ത് അടിക്കുമെന്ന് മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തി. സാമൂഹിക വിരുദ്ധശല്യം വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തിലുള്ള പ്രതിഷേധമാണെന്നാണ് സ്ത്രീകള്‍ പറഞ്ഞത്.

ഇരുപതിലധികം വരുന്ന വനിതകളാണ് ചൂലുമെടുത്ത് ബീച്ചിലേക്കെത്തിയത്. ഇവരെല്ലാം പ്രദേശത്തെ ബിജെപി പ്രവര്‍ത്തകരാണ്. നാളെയും രാവിലെ 10 മണി മുതല്‍ ചൂലുമായി ബീച്ചിലെത്തി യുവതി യുവാക്കള്‍ക്ക് താക്കീത് നല്‍കാനാണ് തീരുമാനം. സാമൂഹിക വിരുദ്ധരെ പോലീസ് ഒന്നും ചെയ്യാത്തതിനാലാണ് ഞങ്ങള്‍ ഇറങ്ങിയതെന്നാണ് പ്രവര്‍ത്തകര്‍ പറഞ്ഞത്.

Share this Article

Leave a Comment