Newsperseconds.com

കൊടകര ജംഗ്ഷനില്‍ കെഎസ്ആര്‍ടിസി ബസ് ലോറിയിലിടിച്ചു; നിരവധി യാത്രക്കാര്‍ക്ക് പരിക്ക്; നാല് പേരുടെ നില ഗുരുതരം

Capture

തൃശൂര്‍: കൊടകര ജംഗ്ഷനില്‍ കെഎസ്ആര്‍ടിസി ബസ് ലോറിയില്‍ ഇടിച്ചു. അപകടത്തില്‍ നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റു. നാലുപേരുടെ നില ഗുരുതരമാണ്. ഇന്ന് പുലര്‍ച്ചെ നാലുമണിക്കാണ് സംഭവം. കോട്ടയം സൂപ്പര്‍ എക്സ്പ്രസ് ബസാണ് അപകടത്തില്‍പ്പെട്ടത്.

കൊടകര ജംഗ്ഷനിലേക്ക് തിരിയുന്നതിനിടെ മുന്നില്‍ പോയ ലോറിയ്ക്ക് പിന്നില്‍ ബസ് ആദ്യം ഇടിക്കുകയായിരുന്നു. ഇതിന് പിന്നാലെ ബസിന് പിന്നില്‍ വന്നിരുന്ന മറ്റൊരു ലോറി നിയന്ത്രണം വിട്ട് ബസില്‍ ഇടിച്ചുകയറുകയും ചെയ്തു. അപകടത്തില്‍ പരിക്കേറ്റവരെ അപ്പോളോ അഡ്ലക്സ് ആശുപത്രിയിലേക്ക് മാറ്റി.

Share this Article

Leave a Comment