Newsperseconds.com

വധശിക്ഷയില്‍ ഇളവ് പ്രതീക്ഷിച്ച് ഇന്ത്യന്‍ മുന്‍ നാവികര്‍; പ്രധാനമന്ത്രി ഇടപെടും

PM addressing at the launch of ferry services between Nagapattinam, India and Kankesanthurai, Sri Lanka via video message on October 14, 2023.

ന്യൂഡല്‍ഹി: ഖത്തറില്‍ എട്ട് മുന്‍ ഇന്ത്യന്‍ നാവിക സേനാംഗങ്ങള്‍ക്ക് വധശിക്ഷ നല്‍കിയ വിഷയത്തില്‍ പ്രധാനമന്ത്രി ഇടപ്പെടും. ഇന്ത്യയുടെ ഇടപെടലും കാത്തിരിക്കുകയാണ് നാവികര്‍. ഖത്തറിന്റെ തീരുമാനം ഞെട്ടിക്കുന്നതാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. ശിക്ഷ വിധിച്ച കോടതിക്ക് മുകളില്‍ രണ്ട് കോടതികള്‍ കൂടിയുണ്ട്. അടുത്ത കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

ഖത്തറിന്റെ സായുധ സേനയ്ക്ക് പരിശീലനവും അനുബന്ധ സേവനങ്ങളും നല്‍കുന്ന ഒരു സ്വകാര്യ സ്ഥാപനമായ ദഹ്റ ഗ്ലോബല്‍ ടെക്നോളജീസ് ആന്‍ഡ് കണ്‍സള്‍ട്ടന്‍സി സര്‍വീസസില്‍ ജോലി ചെയ്യുകയായിരുന്നുഇവര്‍. ഒരുകാലത്ത് ഇന്ത്യന്‍ യുദ്ധക്കപ്പലുകളുടെ കമാന്‍ഡര്‍ ആയിരുന്ന ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍. 2022 ഓഗസ്റ്റ് മുതല്‍ ഇവര്‍ ജയിലില്‍ കഴിയുകയാണ്. എന്നാല്‍ എന്താണ് കുറ്റം എന്നതുള്‍പ്പടെയുള്ള വിശദാംശങ്ങള്‍ കുടുംബത്തിനും ഇതു വരെ കിട്ടിയില്ല.

 

Share this Article

Leave a Comment