Newsperseconds.com

കോഴിക്കോട് ബീച്ചില്‍ യുവതീ യുവാക്കളെ ചൂല്‍ കൊണ്ട് അടിച്ചോടിച്ച സംഭവം; ഇന്ന് വൈകിട്ട് ഡിവൈഎഫ്ഐ പ്രതിഷേധം

D

കോഴിക്കോട്: കോഴിക്കോട് ബീച്ചില്‍ നടന്ന മഹിളാ മോര്‍ച്ചയുടെ സദാചാര പൊലീസിനെതിരെ പ്രതിഷേധം സംഘടിപ്പിക്കാനൊരുങ്ങി ഡിവൈഎഫ്ഐ. കഴിഞ്ഞ ദിവസം ബീച്ചിലെത്തിയ യുവതീ യുവാക്കളെ ചൂല്‍ കൊണ്ട് അടിച്ച മഹിള മോര്‍ച്ച പ്രവര്‍ത്തകര്‍ക്കെതിരെയാണ് പ്രതിഷേധം. സംഭവത്തിനെതിരെ ഇന്ന് വൈകിട്ട് 5 മണിക്കാണ് ഡിവൈഎഫ്‌ഐ പ്രതിഷേധ സായാഹ്നം തീര്‍ക്കുന്നത്.

സാമൂഹിക വിരുദ്ധരുടെ ശല്യം വര്‍ധിച്ചത് കാരണം പ്രദേശവാസികള്‍ക്ക് ബീച്ചിലിറങ്ങാന്‍ കഴിയുന്നില്ലെന്ന് ആരോപിച്ചാണ് മഹിളമോര്‍ച്ച ഇന്നലെ പ്രതിഷേധം നടത്തിയത്. ഇരുപതിലധികം വരുന്ന വനിതകള്‍ ചൂലുമെടുത്ത് ബീച്ചിലുണ്ടായിരുന്ന യുവതീയുവാക്കളെ അടിച്ചോടിക്കുകയായിരുന്നു.

എന്നാല്‍, കോന്നാട് ബീച്ചിലെത്തിയ യുവതി യുവാക്കളെ ചൂലു കൊണ്ട് അടിച്ചോടിച്ചത് സദാചാര പോലീസിംഗ് അല്ലെന്നാണ് മഹിളാ മോര്‍ച്ച പ്രവര്‍ത്തകരുടെ വാദം. സ്വന്തം അമ്മമാരെ പോലെ ഉപദേശിക്കുകയാണ് ചെയ്തതെന്നും നല്ലത് മനസ്സിലാക്കി കൊടുക്കുക മാത്രമാണ് ചെയ്‌തെന്നും അവര്‍ പറഞ്ഞു. സംഭവത്തില്‍ ഇതുവരെയും പരാതിയൊന്നും ലഭിച്ചിട്ടില്ലാത്തതിനാല്‍ പൊലീസ് കേസെടുത്തിട്ടില്ല.

Share this Article

Leave a Comment