Newsperseconds.com

കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി; പ്രമുഖ നേതാക്കളെല്ലാം പാര്‍ട്ടി വിടുന്നു; അശോക് ചവാന്‍ ബിജെപിയില്‍ ചേര്‍ന്നു

Capture

കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് ഒരു ദിവസത്തിന് ശേഷം മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി അശോക് ചവാന്‍ ബിജെപിയില്‍ ചേര്‍ന്നു. ഇന്ന് മുംബൈ ബിജെപി ഓഫീസില്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അദ്ദേഹത്തെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു.

നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവന നല്‍കണമെന്ന ആഗ്രഹത്തോടെയാണ് ഞാന്‍ ബിജെപിയില്‍ ചേര്‍ന്നത്. ഒരു പദവിയും ആവശ്യപ്പെടാതെയുള്ള നിരുപാധികമായ നീക്കമാണിത്. 38 വര്‍ഷത്തോളം രാഷ്ട്രീയത്തില്‍ സേവനമനുഷ്ഠിച്ച എനിക്ക് ഇതൊരു പുതിയ ഇന്നിംഗ്‌സാണെന്ന് അശോക് ചവാന്‍ പറഞ്ഞു.

ബി.ജെ.പിയില്‍ നിന്ന് രാജ്യസഭാ നോമിനേഷന്‍ ലഭിക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് അശോക് ചവാന്റെ പ്രസ്താവന. മിലിന്ദ് ദേവ്റ, ബാബ സിദ്ദിഖ് തുടങ്ങിയ പ്രമുഖ നേതാക്കളെ പാര്‍ട്ടിക്ക് ഇതിനകം നഷ്ടമായതിനാല്‍ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പുള്ള അശോക് ചവാന്റെ തീരുമാനവും കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാണ്.

Share this Article

Leave a Comment