Newsperseconds.com

കേന്ദ്ര നയങ്ങള്‍ക്കെതിരെ നാളെ രാവിലെ 6 മുതല്‍ വൈകിട്ടു 4 വരെ ഭാരത് ബന്ദ്

Capture

നാളെ രാവിലെ 6 മുതല്‍ വൈകിട്ടു 4 വരെ ഗ്രാമീണ്‍ ഭാരത് ബന്ദ് ആഹ്വാനം ചെയ്ത് വിവിധ തൊഴിലാളി സംഘടനകള്‍. കേന്ദ്ര നയങ്ങള്‍ക്കെതിരെ സംയുക്ത കിസാന്‍ മോര്‍ച്ചയും (എസ്‌കെഎം) വിവിധ തൊഴിലാളി സംഘടനകളും ചേര്‍ന്ന് നടത്തുന്ന ബന്ദ് ആണ്.

രാജ്യത്തെ പ്രധാന നഗരങ്ങളില്‍ ഉച്ചയ്ക്കു 12 മണി മുതല്‍ 4 വരെ റോഡ് തടയലും ആഹ്വാനം ചെയ്തിട്ടുണ്ട്. എന്നാല്‍, കേരളത്തില്‍ ജനജീവിതത്തിനു തടസ്സമുണ്ടാകില്ല. രാവിലെ 10നു രാജ്ഭവനു മുന്നിലും ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധമുണ്ടാകുമെന്ന് സംസ്ഥാനത്തെ സമരസമിതി കോ- ഓര്‍ഡിനേഷന്‍ ചെയര്‍മാനും കേരള കര്‍ഷക സംഘം സെക്രട്ടറിയുമായ എം. വിജയകുമാര്‍ അറിയിച്ചു.

Share this Article

Leave a Comment