മാനന്തവാടി: ബേലൂര്‍ മഗ്നയെ പിടികൂടാനുള്ള ദൗത്യം ഇന്ന് ഏഴാം ദിവസത്തിലേക്ക്. അടിക്കാടുകളും കുറ്റിച്ചെടികളുമുള്ള മാനിവയല്‍ പ്രദേശത്ത് തന്നെ വനമേഖലയില്‍ ആന തുടരുകയാണ്. ആനയെ സംഘം ട്രാക്ക് ചെയ്യുന്നുണ്ട്. അടിക്കാടിനുള്ളില്‍ ആന ഒളിക്കുന്നതിനാല്‍ ദൗത്യം ദുഷ്‌കരമാവുകയാണ്. മോഴയാനയുടെ കൂടെയാണ് ബേലൂര്‍മഗ്ന സഞ്ചരിക്കുന്നത്. കൂടെയുള്ള ആന ഉപദ്രവക്കാരി ആയതിനാല്‍ ദൗത്യസംഘത്തിന് വെല്ലുവിളികള്‍ കൂടുകയാണ്.
ദൗത്യം ഏഴാംദിവസത്തിലേക്ക് കടക്കുമ്പോള്‍ വനം വകുപ്പിന്റെ നിരവധി ഓപ്പറേഷനുകള്‍ക്ക് നേതൃത്വം നല്‍കിയ ചീഫ് വെറ്ററിനറി സര്‍ജന്‍ ഡോ.അരുണ്‍ സക്കറിയ ഇന്ന് ദൗത്യസംഘത്തോടൊപ്പം ചേരും. ആനയുടെ 100 മീറ്റര്‍ അരികില്‍ വരെ എത്താനായത് മാത്രമാണ് ദൗത്യത്തില്‍ ഇന്നലെ ഉണ്ടായ പുരോഗതി. കേരള കര്‍ണ്ണാടക അംഗങ്ങള്‍ ഉള്‍പ്പെട്ട മൂന്ന് സംഘങ്ങളായാണ് ഇനിയുള്ള ശ്രമങ്ങള്‍ നടക്കുക.