പുല്‍പ്പള്ളി: വന്യജീവി ആക്രമണത്തിനെതിരെ വയനാട് പുല്‍പ്പള്ളിയില്‍ പ്രതിഷേധങ്ങള്‍ കെട്ടടങ്ങുന്നതിന് മുമ്പ് തന്നെ പുല്‍പ്പള്ളി അമ്പത്തി ആറില്‍ വീണ്ടും കടുവയുടെ സാന്നിധ്യം. കടുവയുടെ അക്രമണത്തില്‍ ബൈക്ക് യാത്രികന് പരിക്കേറ്റു. വാഴയില്‍ അനീഷിനാണ് പരുക്കേറ്റത്. യുവാവിനെ ബത്തേരിയിലെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. വീട്ടിലേക്ക് പോകുമ്പോഴാണ് കടുവ അനീഷിനെ അക്രമിച്ചത്.
അതേസമയം, പുല്‍പ്പള്ളിയില്‍ ഇന്നലെ നടന്ന സമരത്തില്‍ വന്‍ സംഘര്‍ഷമാണുണ്ടായത്. പോലീസും നാട്ടുകാരും നേര്‍ക്കുനേര്‍ നിന്ന് പൊരുതുകയായിരുന്നു. പോളിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്കാന് ഉന്നതതല യോഗത്തില്‍ തീരുമാനമായി.
അതേസമയം, വന്യമൃഗ ശല്യങ്ങളില്‍ കര്‍ഷകരുടെ പ്രതിഷേധം സര്‍ക്കാര്‍ കേള്‍ക്കുന്നില്ലെന്നും വാച്ചര്‍ പോളിന്റെ മരണത്തില്‍ വീഴ്ച സംഭവിച്ചുവെന്നും ബിഷപ്പ് ജോസഫ് പാംപ്ലാനി ആരോപിച്ചു. എയര്‍ ആംബുലന്‍സ് സൗകര്യം ഒരുക്കിയില്ലെന്നും സര്‍ക്കാരിന്റെ കര്‍ഷകദ്രോഹ സമീപനം തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും അദ്ദേഹം ആഞ്ഞടിച്ചു.