തിരുവനന്തപുരം: തുപ്പനത്ത്കാവ് രാജരാജേശ്വരി ക്ഷേത്രത്തിലെ കാണിക്ക വഞ്ചി കുത്തിത്തുറന്ന് പണം മോഷ്ടിച്ചയാളെ തിരുവല്ലം പൊലീസ് പിടികൂടി. മണക്കാട് കമലേശ്വരം സ്വദേശിയായ ഉണ്ണി എന്ന് വിളിക്കുന്ന അഭിഷേകാണ് (24) പിടിയിലായത്. സമീപവാസിയുടെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്.
ഇന്നലെ രാവിലെയാണ് അഭിഷേക് ക്ഷേത്രത്തിന്റെ മുന്നിലെ പ്രധാന കാണിയ്ക്ക വഞ്ചി കുത്തിത്തുറന്ന് പണം മോഷ്ടിച്ചത്. തുടര്‍ന്ന് പണവുമായി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ തടയാന്‍ ശ്രമിച്ച പ്രദേശവാസിയായ വയോധികനെ പ്രതി ആക്രമിക്കുകയായിരുന്നു.