Newsperseconds.com

രണ്ട് വയസുകാരി മേരിക്കായി വ്യാപക തിരച്ചില്‍; കാണാതായിട്ട് ഏഴ് മണിക്കൂര്‍; മഞ്ഞ ആക്ടീവ കേന്ദ്രീകരിച്ച് അന്വേഷണം

Capture

തിരുവനന്തപുരം: പേട്ടയില്‍ രണ്ട് വയസുകാരിയെ തട്ടികൊണ്ടുപോയ സംഭവത്തില്‍ വ്യാപക തെരച്ചില്‍. രക്ഷിതാക്കള്‍ സംശയം പ്രകടിപ്പിച്ച മഞ്ഞ ആക്ടീവ സ്‌കൂട്ടര്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. സഹോദരങ്ങള്‍ക്കൊപ്പം കിടന്നുറങ്ങുകയായിരുന്ന കുഞ്ഞിനെയാണ് കാണാതായത്. കുഞ്ഞിനെ സ്‌കൂട്ടറില്‍ കൊണ്ടുപോയെന്ന് സഹോദരന്‍ പോലീസിന് മൊഴി നല്‍കി. പുലര്‍ച്ചെ ഒരു മണിയോടെയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. പേട്ട ഓള്‍ സെയിന്റ്സ് കോളേജിന് സമീപത്ത് നിന്നാണ് കുട്ടിയെ തട്ടികൊണ്ടുപോയിരിക്കുന്നത്.

കറുപ്പും വെളുപ്പും ചേര്‍ന്ന നിറത്തിലുള്ള ടീ ഷര്‍ട്ടാണ് കുട്ടി ധരിച്ചിരിക്കുന്നത്. കുട്ടിയെ കാണാതായിട്ട് ഏഴ് മണിക്കൂര്‍ പിന്നിട്ടു. അഞ്ച് സംഘങ്ങളായി തിരിഞ്ഞ് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയാണ് തിരച്ചില്‍ നടത്തുന്നത്. വ്യാപക തിരച്ചിലാണ് പോലീസ് നടത്തുന്നത്. ജില്ലാ അതിര്‍ത്തികളില്‍ ഉള്‍പ്പെടെ പരിശോധന ശക്തമാക്കി. അതിഥി തൊഴിലാളികളെയും കുടുംബത്തിനൊപ്പം വന്ന ആളുകളെയും കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.

വിവരം കിട്ടുന്നവര്‍ ബന്ധപ്പെടേണ്ട നമ്പര്‍; 9497947107, 9497960113, 9497980015

Share this Article

Leave a Comment