ബെംഗളുരുവില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ക്ക് ദാരുണാന്ത്യം. കൊല്ലം കൊട്ടാരക്കര സ്വദേശി ആല്‍ബി ജി ജേക്കബ് (21), കൊല്ലം സ്വദേശി വിഷ്ണുകുമാര്‍ എസ് (25) എന്നിവരാണ് മരിച്ചത്.
ബൈക്ക് ഡിവൈഡറില്‍ ഇടിച്ചാണ് അപകടമുണ്ടായത്. കമ്മനഹള്ളിയിലെ സര്‍ക്കാര്‍ ആശുപത്രിയിലും നിംഹാന്‍സിലുമായാണ് മൃതദേഹങ്ങള്‍ ഉള്ളത്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുവരും.