വയനാട്: വയനാട്ടില്‍ വന്യമൃഗ ആക്രമണങ്ങളില്‍ കൊല്ലപ്പെടുന്നവരുടെ കുടുംബത്തിന് നല്കുന്ന പത്ത് ലക്ഷവും കേന്ദ്ര വിഹിതമാണെന്ന് കേന്ദ്ര വനം പരിസ്ഥി മന്ത്രി ഭൂപേന്ദ്ര യാദവ്. മനുഷ്യര്‍ ആയാലും മൃഗങ്ങല്‍ ആയാലും ജീവന് പരിരക്ഷ നല്‍കേണ്ടതുണ്ട്. വയനാട്ടിലെ സന്ദര്‍ശനത്തിലൂടെയാണ് കാര്യത്തിന്റെ ഗൗരവം കൂടുതല്‍ മനസ്സിലാക്കാനായത്. വന്യമൃഗആക്രമണങ്ങള്‍ പഠിക്കാനും സംസ്ഥാന തല സഹകരണം ഉറപ്പാക്കാനും കോയമ്പത്തൂരിലെ സലിം അലി ഇന്‍സ്റ്റിറ്റ്യൂട്ടിന് ചുമതല നല്‍കുമെന്ന് യാദവ് ഉറപ്പു നല്കി.
അതേ സമയം, അപകടകാരികളായ വന്യമൃഗങ്ങളെ കുറിച്ചു കൃത്യമായ മുന്നറിയിപ്പ് നല്കാന് സംവിധാനം ഒരുക്കണം. അതിനു വേണ്ടി കേരള – കര്‍ണാടക – തമിഴ്നാട് സംസ്ഥാനങ്ങള്‍ ഒരുമിച്ച് ആനത്താരകള്‍ അടയാളപ്പെടുത്തും. ക്ഷുദ്ര ജീവികള്‍ക്കും മനുഷ്യന്റെ ജീവനും സ്വത്തിനും അപായം ഉണ്ടാക്കുന്ന ജീവികളെ നേരിടാന്‍ സംസ്ഥാനത്തിനു അധികാരം ഉണ്ട്. ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് ആവശ്യമായ നടപടി സ്വീകരിക്കാമെന്നും അദ്ദേഹം പറഞ്ഞു.