കോഴിക്കോട്: സിപിഐഎം ലോക്കല്‍ സെക്രട്ടറി സത്യനെ വെട്ടിക്കൊന്നതിന് പിന്നില്‍ വ്യക്തിവൈരാഗ്യം. പ്രതി കുറ്റം സമ്മതിച്ചു. ചെറിയപ്പുറം അമ്പലത്തില്‍ ഉത്സവത്തോടനുബന്ധിച്ചുണ്ടായ സംഘര്‍ഷത്തിലാണ് വെട്ടേറ്റത്. പ്രതി അഭിലാഷ് സ്ഥിരമായി ലഹരിമരുന്ന് ഉപയോഗിച്ചിരുന്നുവെന്നും ഇതിനെ സത്യനാഥന് പലവട്ടം ചോദ്യം ചെയ്തത് വൈരാഗ്യത്തിന് ഇടയാക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.
അഭിലാഷിന്റെ ലഹരി ഉപയോഗത്തെ തുടര്‍ന്ന് പല തവണ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നു. ഇരുവരുടെയും വീടുകള്‍ അടുത്തടുത്താണ്. അഭിലാഷ് ലഹരി മാഫിയയില്‍ ഉള്‍പെട്ടയാളാണ് എന്നാണ് വിവരം. ഇയാളുടെയും സംഘത്തിന്റെയും ലഹരി ഉപയോഗം സത്യന് നിരന്തരമായി ചോദ്യം ചെയ്തിരുന്നു.
ഇതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസിന്റെ നിഗമനം.
ഗാനമേളക്കിടെയാണ് സംഘര്‍ഷമുണ്ടായത്. കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ സെക്രട്ടറിയാണ് സത്യന്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റും. സംഭവത്തില്‍ ഒരാള്‍ പൊലീസിന്റെ പിടിയിലായിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഇന്ന് കൊയിലാണ്ടിയില്‍ ഹര്‍ത്താലാണ്.