തൃശ്ശൂരില്‍ 3.75 കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടി. ആഡംബര കാറുകളില്‍ കടത്തുകയായിരുന്ന കോടിക്കണക്കിനു രൂപയുടെ മയക്കുമരുന്നാണ് പിടികൂടിയത്. സംഭവത്തില്‍ രണ്ട് പേര്‍ കസ്റ്റഡിയില്‍. പുത്തൂര്‍ സ്വദേശി അരുണ്‍, കോലഴി സ്വദേശി അഖില്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.
മൂന്ന് കിലോ ഹാഷിഷ് ഓയിലും 77 കിലോ കഞ്ചാവും രണ്ട് ലക്ഷം രൂപയുമാണ് പിടിച്ചെടുത്തത്. തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണറുടെ കീഴിലുള്ള ആന്റി നാര്‍ക്കോട്ടിക് സ്‌ക്വാഡും പീച്ചി പൊലീസും ചേര്‍ന്ന് കുതിരാനില്‍ വെച്ചാണ് മയക്കുമരുന്ന് പിടികൂടിയത്.