Newsperseconds.com

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; നടനും സംവിധായകനുമായ മനോജ് രാജ്പുത് അറസ്റ്റില്‍

Capture

ബന്ധുവിനെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ നടനും സംവിധായകനുമായ മനോജ് രാജ്പുത് അറസ്റ്റില്‍. ഛത്തീസ്ഗഢില്‍ കഴിഞ്ഞ 13 വര്‍ഷമായി മനോജ് പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയിരുന്നു. പിന്നാലെ 29 കാരിയായ പെണ്‍കുട്ടി പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.

വിവാഹ വാഗ്ദാനം നല്‍കി 2011 മുതല്‍ 29 വയസുകാരിയായ പെണ്‍കുട്ടിയെ മനോജ് പീഡിപ്പിക്കുകയായിരുന്നു. എന്നാല്‍ വിവാഹം കഴിക്കുന്നതില്‍ നിന്ന് മനോജ് പിന്മാറിയതോടെ യുവതി പൊലീസില്‍ പരാതി നല്‍കിയെന്ന് ഓള്‍ഡ് ഭിലായ് റെയില്‍വേ പൊലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ രാജ്കുമാര്‍ ഭോര്‍ജ പറഞ്ഞു. പീഡനം, ഭീഷണിപ്പെടുത്തല്‍, പോക്സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് മനോജിനെതിരെ കേസെടുത്തിരിക്കുന്നത്.

Share this Article

Leave a Comment