സംസ്ഥാനത്ത് ചൂട് കൂടുന്നു. നാളെ എട്ട് ജില്ലകളില്‍ ചൂട് കൂടാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പാലക്കാട്, കൊല്ലം,ആലപ്പുഴ, കോഴിക്കോട് കണ്ണൂര്‍, കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളില്‍ സാധാരണ രേഖപ്പെടുത്തുന്നതിനേക്കാള്‍ 2 മുതല്‍ 4 °C വരെ ചൂട് കൂടുമെന്നാണ് മുന്നറിയിപ്പ്.
പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 38°C വരെയും, കൊല്ലം,ആലപ്പുഴ, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 37°C വരെയും,കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ കൂടിയ താപനില 36°C വരെയും വര്‍ധിക്കാന്‍ സാധ്യതയുണ്ട്. പകല്‍ സമയങ്ങളില്‍ പുറത്തേക്ക് ഇറങ്ങുമ്പോള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി.