Newsperseconds.com

സിംഹങ്ങള്‍ക്ക് അക്ബറെന്നും സീതയെന്നും പേരിട്ട സംഭവം; വിവാദങ്ങള്‍ക്കിടെ ത്രിപുര വനംവകുപ്പ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

Capture

അഗര്‍ത്തല: സിംഹങ്ങള്‍ക്ക് അക്ബറെന്നും സീതയെന്നും പേരിട്ടതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ ത്രിപുര സര്‍ക്കാര്‍ വന്യജീവി പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ പ്രബിന്‍ ലാല്‍ അഗര്‍വാളിനെ സസ്‌പെന്‍ഡ് ചെയ്തു.

1994 ബാച്ച് ഐഎഫ്എസ് ഓഫീസറായ അഗര്‍വാള്‍ പിന്നീട് ത്രിപുര ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനായി ചുമതലയേല്‍ക്കുകയായിരുന്നു. സിംഹങ്ങളെ സിലിഗുരിയിലേക്ക് അയയ്ക്കുമ്പോള്‍ ഇദ്ദേഹമാണ് രജിസ്റ്ററില്‍ സിംഹങ്ങളുടെ പേര് സീത, അക്ബര്‍ എന്ന് രേഖപ്പെടുത്തിയത്. പേരുകള്‍ നല്‍കിയത് ത്രിപുരയാണെന്നും എന്തെങ്കിലും മാറ്റം വരുത്താനുള്ള ഉത്തരവാദിത്തം ത്രിപുര മൃഗശാല അധികൃതരുടെയാണെന്നും ബംഗാള്‍ വനം വകുപ്പ് വ്യക്തമാക്കി. പേരുകള്‍ യുക്തിരഹിതമാണെന്നും ദൈവനിന്ദക്ക് തുല്യമാണെന്നും ചൂണ്ടിക്കാട്ടി വിഎച്ച്പി ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി നല്‍കി.

Share this Article

Leave a Comment