Newsperseconds.com

കെ സുധാകരന്റെ അസഭ്യ പരാമര്‍ശത്തില്‍ വിവാദങ്ങള്‍ ഒഴിയുന്നില്ല; പത്തനംതിട്ടയില്‍ നിശ്ചയിച്ചിരുന്ന സംയുക്ത വാര്‍ത്ത സമ്മേളനം ഒഴിവാക്കി

Capture

പത്തനംതിട്ട: കെ സുധാകരന്‍ ആലപ്പുഴയില്‍ നടത്തിയ അസഭ്യ പരാമര്‍ശം വിവാദമായതോടെ സമരാഗ്‌നി യാത്രയുടെ ഭാഗമായി പത്തനംതിട്ടയില്‍ നിശ്ചയിച്ചിരുന്ന സംയുക്ത വാര്‍ത്ത സമ്മേളനം ഒഴിവാക്കി. വാര്‍ത്താ സമ്മേളനത്തില്‍ വിഡി സതീശനെതിരെ വേദിയിലിരുന്ന് അസഭ്യം പറഞ്ഞതിനെ തുടര്‍ന്നാണ് വാര്‍ത്ത സമ്മേളനം ഒഴിവാക്കിയത്.

പത്തനംതിട്ടയില്‍ കെ. സുധാകരനും വി. ഡി. സതീശനും ഒരുമിച്ച് വാര്‍ത്താ സമ്മേളനം നടത്തുമെന്നാണ് ആദ്യം പത്തനംതിട്ട ഡിസിസി വ്യക്തമാക്കിയത്. എന്നാല്‍ പിന്നീട് വാര്‍ത്താസമ്മേളനം നടക്കില്ലെന്ന് അറിയിക്കുകയായിരുന്നു. ശാരീരിക ബുദ്ധിമുട്ടുള്ളതിനാലാണ് വാര്‍ത്താസമ്മേളനത്തിന് എത്താത്തതെന്നാണ് വി.ഡി. സതീശന്റെ ഓഫീസ് അറിയിച്ചിരിക്കുന്നത്.കോണ്‍ഗ്രസിന്റെ സമരാഗ്‌നി ജാഥ ഇന്ന് പത്തനംതിട്ടയിലെ പര്യടനം പൂര്‍ത്തിയാക്കി ഉച്ചക്ക് ശേഷം കൊല്ലം ജില്ലയില്‍ പ്രവേശിക്കും.

Share this Article

Leave a Comment