Newsperseconds.com

ഗസല്‍ ഇതിഹാസം പങ്കജ് ഉദാസ് (72) അന്തരിച്ചു

Capture

മുംബൈ: നീണ്ട നാളത്തെ അസുഖത്തെ തുടര്‍ന്ന് പ്രശസ്ത ഗസല്‍ ഗായകന്‍ പങ്കജ് ഉദാസ് അന്തരിച്ചു. 72 -ാം വയസിലാണ് മരണപ്പെട്ടത്. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പങ്കജ് ഉദാസ്. ഉറുദു കവിതയെ സംഗീതത്തിലേക്ക് സജ്ജീകരിക്കുന്നത് ഉള്‍പ്പെടെ വ്യത്യസ്തമായ ആലാപന ശൈലിയാണ് ഉദാസിനെ ജനകീയമാക്കിയത്.

ജഗ്ജിത് സിംഗ്, തലത് അസീസ് തുടങ്ങിയ സഹ സംഗീതജ്ഞര്‍ക്കൊപ്പം ഗസല്‍ രാജ്യത്തുടനീളമുള്ള പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്ക് വഹിച്ചു. രാജ്യംപദ്മശ്രീ പുരസ്‌കാരം നല്‍കി ആദരിച്ച വ്യക്തിയാണ് പങ്കജ് ഉദാസ്. ഫരീദയാണ് പങ്കജ് ഉദാസിന്റെ ഭാര്യ. പങ്കജ് ഉദാസിന്റെ അന്ത്യത്തില്‍ രാഷ്ട്രീയ – സാസ്‌കാരിക – ചലച്ചിത്ര മേഖലയിലെ പ്രമുഖര്‍ അനുസ്മരിച്ചു.

Share this Article

Leave a Comment