Newsperseconds.com

കളമശ്ശേരി സ്‌ഫോടനം; മരണനിരക്ക് മൂന്നായി; ചികിത്സയിലിരുന്ന 12 കാരിയും മരിച്ചു; 25ഓളം പേര്‍ ചികിത്സയില്‍

kalamassery-blast-martin-1

കൊച്ചി: കളമശ്ശേരി സ്‌ഫോടനത്തില്‍ മരണനിരക്ക് മൂന്നായി. പരിക്കേറ്റ് ചികിത്സയിലായിരുന്ന 12 കാരിയായ മലയാറ്റൂര്‍ സ്വദേശി ലിബിനയും മരിച്ചു. ഇതോടെ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. പൊള്ളലേറ്റ് വെന്റിലേറ്ററില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന കുട്ടിക്ക് ആവശ്യമായ ചികിത്സകള്‍ മെഡിക്കല്‍ ബോര്‍ഡിന്റെ നിര്‍ദേശപ്രകാരം നല്‍കി വരികയായിരുന്നു. എന്നാല്‍ തിങ്കളാഴ്ച പുലര്‍ച്ചെ 12.40ന് ലിബിന മരണപ്പെടുകയായിരുന്നു. പകുതിയും പൊള്ളിയ നിലയിലായിരുന്നു ലിബിനയെ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരുന്നത്.

എറണാകുളം കുറുപ്പുംപടി സ്വദേശി ലയോണ പൗലോസ് (60), തൊടുപുഴ സ്വദേശിയായ കുമാരി (53) എന്നിവരാണ് ആദ്യം മരിച്ചത്. 25ഓളം പേര്‍ ചികിത്സയിലാണ്. ലയോണ പൗലോസിനെ വൈകിട്ടാണ് തിരിച്ചറിഞ്ഞത്. സ്‌ഫോടനത്തില്‍ ആദ്യം മരിച്ച സ്ത്രീയാണ് ലയോണ.

Share this Article

Leave a Comment