Newsperseconds.com

രാജീവ് ഗാന്ധി വധക്കേസില്‍ മോചിതനായ പ്രതികളിലൊരാളായ ശാന്തന്‍ അന്തരിച്ചു

Capture

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസില്‍ മോചിതനായ പ്രതികളിലൊരാളായ ശാന്തന്‍ എന്ന ടി സുതേന്ദ്രരാജ അന്തരിച്ചു. ചെന്നൈയിലെ രാജീവ് ഗാന്ധി സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയിലാണ് മരണം. ജയില്‍ മോചിതനായ ശേഷം ട്രിച്ചി പ്രത്യേക കാമ്പിലെത്തിയ ശാന്തനെ ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് രാജീവ് ഗാന്ധി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

കഴിഞ്ഞയാഴ്ച കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് കീഴിലുള്ള ഫോറിനേഴ്സ് റീജിയണല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍ ശാന്തന് അടിയന്തര യാത്രാ രേഖ നല്‍കിയിരുന്നു. പ്രായമായ മാതാവിനൊപ്പം താമസിക്കാന്‍ ശ്രീലങ്കയിലേക്ക് വിടണമെന്ന് ശാന്തന്‍ ആവശ്യപ്പെട്ടിരുന്നു.

Share this Article

Leave a Comment