Newsperseconds.com

അധ്യാപകന്‍ ശകാരിച്ചു; പ്രകോപിതനായ വിദ്യാര്‍ഥി പ്രിന്‍സിപ്പലിന്റെ മുന്നിലിട്ട് അധ്യാപകനെ മര്‍ദ്ദിച്ചു

B

മലപ്പുറം; പേരശ്ശന്നൂരില്‍ അധ്യാപകനെ വിദ്യാര്‍ത്ഥി മര്‍ദ്ദിച്ചെന്ന് പരാതി. അധ്യാപകന്‍ സജീഷിന്റെ കൈക്കുഴ വേര്‍പെട്ടു.രുക്കേറ്റ സജീഷ് ഗവ. താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. പേരശനൂര്‍ ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ , മറ്റ് അധ്യാപകരുടേയും വിദ്യാര്‍ത്ഥികളുടേയും മുന്നില്‍ വച്ചായിരുന്നു മര്‍ദ്ദനം. കലോത്സവ പരിശീലന സ്ഥലത്ത് കറങ്ങിനടന്നതിന് ശകാരിച്ച അധ്യാപകനെയാണ് പ്ലസ് വണ്‍ വിദ്യാര്‍ഥി പ്രിന്‍സിപ്പലിന്റെ മുന്നിലിട്ട് മര്‍ദിച്ചു പരുക്കേല്‍പിച്ചത്.

കുറ്റിപ്പുറം പേരശ്ശനൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കഴിഞ്ഞ ദിവസം വൈകിട്ട് നാലോടെയാണ് സംഭവം. ഉപജില്ലാ കലോത്സവത്തിനായി പെണ്‍കുട്ടികള്‍ പരിശീലനം നടത്തുന്ന സ്ഥലത്ത് അനാവശ്യമായി കറങ്ങി നടന്ന വിദ്യാര്‍ഥികളില്‍ ചിലരെ അധ്യാപകന്‍ ശകാരിച്ചു പ്രിന്‍സിപ്പലിന് മുന്നിലെത്തിച്ചിരുന്നു. പ്രകോപിതനായ വിദ്യാര്‍ഥി പ്രിന്‍സിപ്പലിന്റെ മുന്നിലിട്ട് അധ്യാപകനെ മര്‍ദിക്കുകയായിരുന്നു.
വിദ്യാര്‍ഥി അധ്യാപകന്റെ കൈ പിന്നിലേക്ക് തിരിച്ച് പുറത്തു ചവിട്ടുകയായിരുന്നുവെന്ന് കണ്ടുനിന്നവര്‍ പറയുന്നു. ഇതോടെ അധ്യാപകന്റെ കൈക്കുഴ വേര്‍പെട്ടു. അധ്യാപകന്റെ പരാതിയില്‍ പൊലീസ് വിദ്യാര്‍ഥിക്കെതിരെ കേസെടുത്ത് ജുവനൈല്‍ കോടതി ജഡ്ജിക്കു റിപ്പോര്‍ട്ട് കൈമാറി.

Share this Article

Leave a Comment