Newsperseconds.com

തുടര്‍ച്ചയായി രണ്ടാം മാസവും വാണിജ്യ സിലിണ്ടറിന് വില വര്‍ദ്ധിച്ചു

Capture

കൊച്ചി: തുടര്‍ച്ചയായി രണ്ടാം മാസവും പാചക വാതകത്തിന് വില വര്‍ധിപ്പിച്ചു. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിനാണ് വില വര്‍ധിപ്പിച്ചത്. 23.50 രൂപ വര്‍ധിച്ചതോടെ സിലിണ്ടറിന് 1806 രൂപയായി. ഗാര്‍ഹികാവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് വില വര്‍ധനയില്ല.

കൊല്‍ക്കത്തയില്‍ വാണിജ്യ ഗ്യാസ് സിലിണ്ടറുകളുടെ പുതുക്കിയ വില 1,911.00 രൂപയും മുംബൈയില്‍ 1,749.00 രൂപയും ചെന്നൈയില്‍ 1,960.50 രൂപയുമാണ്.

Share this Article

Leave a Comment