Newsperseconds.com

കര്‍ഷകരുടെ പ്രതിഷേധം; ശുഭ്കരന്റെ മരണത്തില്‍ പഞ്ചാബ് പോലീസ് കേസെടുത്തു; മരണകാരണം മെറ്റല്‍ പെല്ലറ്റുകളെന്ന് റിപ്പോര്‍ട്ട്

Capture

പഞ്ചാബ്: കര്‍ഷക പ്രതിഷേധത്തിനിടെ യുവ കര്‍ഷകന്‍ ശുഭ്കരന്‍ സിംഗ് മരിച്ച് ഒരാഴ്ച പിന്നിടുമ്പോള്‍ പഞ്ചാബ് പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 302 (കൊലപാതകം), 114 (കുറ്റം ചെയ്യപ്പെടുമ്പോള്‍ പ്രേരിപ്പിക്കുന്നവന്‍) എന്നീ വകുപ്പുകള്‍ പ്രകാരം പട്യാലയിലെ പത്രാന്‍ പോലീസ് സ്റ്റേഷനില്‍ പഞ്ചാബ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ശുഭ്കരന്റെ പിതാവിന്റെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ അജ്ഞാതര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കൂടാതെ, 21 കാരനായ ശുഭ്കരന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തലയ്ക്കുള്ളില്‍ കണ്ടെത്തിയ മെറ്റല്‍ പില്ലറ്റുകള്‍ തറച്ചെന്ന് റിപ്പോര്‍ട്ട്. ഫെബ്രുവരി 21 ന് ഖനൗരി അതിര്‍ത്തിയില്‍ പ്രതിഷേധിച്ച കര്‍ഷകരും ഹരിയാന സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിലുള്ള ഏറ്റുമുട്ടലിനിടെയാണ് ശുഭ്കരന്‍ കൊല്ലപ്പെട്ടത്. തലയോട്ടിയോട് ചേര്‍ന്നുള്ള കഴുത്തിന്റെ ഭാഗത്ത് നിരവധി മെറ്റല്‍ പില്ലറ്റുകള്‍ സി ടി സ്‌കാനില്‍ കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്. പോസ്റ്റ്‌മോര്‍ട്ടത്തിന് മുന്‍പ് നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയതെന്ന് ഡോക്ടര്‍ അറിയിച്ചു.

Share this Article

Leave a Comment