Newsperseconds.com

മൂന്നാറിലെ ജനവാസ മേഖലയില്‍ കാട്ടാന പടയപ്പയുടെ ആക്രമണം

Capture

ഇടുക്കി: മൂന്നാറിനെ ഭീതിയിലാഴ്ത്തി വീണ്ടും കാട്ടാനാക്രമണം. മൂന്നാറിലെ ജനവാസ മേഖലയിലാണ് കാട്ടാന പടയപ്പയുടെ ആക്രമണം. തമിഴ്നാട് ആര്‍ടിസിയുടെ മൂന്നാര്‍- ഉദുമല്‍പേട്ട ബസ് തടഞ്ഞ് ചില്ലു തകര്‍ത്തു. ഇന്നലെ രാത്രിയാണ് സംഭവം.

രാജമല എട്ടാം മൈലില്‍വെച്ചാണ് ബസിന്റെ ചില്ലു തകര്‍ത്തത്. ആന ഇപ്പോള്‍ വനത്തിലാണെന്ന് വനംവകുപ്പ് അറിയിച്ചു. ഒരാഴ്ചയ്ക്കിടെ ഇത് മൂന്നാം തവണയാണ് വാഹങ്ങള്‍ക്ക് നേരെ ആനയുടെ ആക്രമണം ഉണ്ടാകുന്നത്.

Share this Article

Leave a Comment