Newsperseconds.com

ക്യാമ്പസുകളില്‍ എസ്എഫ്‌ഐ ഗുണ്ടകള്‍ അഴിഞ്ഞാടുന്നു; സിദ്ധാര്‍ത്ഥിന്റെ ദുരൂഹ മരണത്തില്‍ പ്രതികരിച്ച് വി ഡി സതീശന്‍

Capture

തിരുവനന്തപുരം: വയനാട് പൂക്കോട് വെറ്റിനറി കോളേജിലെ സിദ്ധാര്‍ത്ഥിന്റെ ദുരൂഹ മരണത്തില്‍ എസ്എഫ്‌ഐക്കാരെ രക്ഷിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സംഭവത്തില്‍ എസ്എഫ് ഐയുടെ പങ്ക് വ്യക്തമാണെന്നും എന്നാല്‍ പോലീസ് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നും വിഡി സതീശന്‍ ആരോപിച്ചു.

അതേ സമയം, ഇത്രയും വലിയ ക്രൂരമര്‍ദ്ദനം നടന്നിട്ടും അധ്യാപകര്‍ അറിഞ്ഞില്ലെന്നു പറഞ്ഞാല്‍ വിശ്വസിക്കാനാവില്ല. സിപിഐഎം സംഘടനയില്‍ പെട്ട അധ്യാപകരാണ് ഇതിന് കൂട്ടുനിന്നത്. സംഭവത്തില്‍ സര്‍വകലാശാല ഡീനെ പ്രതിയാക്കണമെന്നും വി ഡി സതീശന്‍ ആവശ്യപ്പെട്ടു. തല്‍സ്ഥാനത്തുനിന്ന് മാറ്റിനിര്‍ത്തി അന്വേഷണം നടത്തണമെന്നും വി ഡി സതീശന്‍ ഡീനിന്റെയും അധ്യാപകരുടെയും പങ്ക് പുറത്തുകൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാര്‍ത്ഥി സംഘടനകളുമായി ബന്ധപ്പെട്ട വിഷയം അല്ലെന്നാണ് പോലീസ് ഇപ്പോള്‍ പറയുന്നത്. കേരളത്തിലെ ക്യാമ്പസുകളിലേക്ക് കുട്ടികളെ അയയ്ക്കാന്‍ രക്ഷിതാക്കള്‍ക്ക് ഭയമാണ്. ക്യാമ്പസുകളിലെ എസ്എഫ് ഐ ഭരണം ഇല്ലാതാക്കണം.ക്രിമിനലുകളെയാണ് പിണറായി സര്‍ക്കാര്‍ വളര്‍ത്തുന്നത്. എസ്എഫ്‌ഐ ക്രിമിനലുകളെ ഒതുക്കി ഇല്ലെങ്കില്‍ അതിശക്തമായ സമരം തുടരുമെന്നും വി ഡി സതീശന്‍ പറഞ്ഞു.

Share this Article

Leave a Comment