Newsperseconds.com

രാമേശ്വരം കഫേ സ്‌ഫോടനം; നാല് പേരെ കസ്റ്റഡിയിലെടുത്തു; ചോദ്യം ചെയ്യല്‍ തുടരുന്നു

Capture

ബംഗളൂരു: ബംഗളൂരു രാമേശ്വരം കഫേയില്‍ നടന്ന സ്ഫോടനവുമായി ബന്ധപ്പെട്ട് നാല് പേരെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തതായി പോലീസ് അറിയിച്ചു. ധാര്‍വാഡ്, ഹുബ്ബള്ളി, ബെംഗളൂരു എന്നിവിടങ്ങളില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലാണ്.

രാമേശ്വരം കഫേയില്‍ ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ് (ഐഇഡി) പൊട്ടിത്തെറിച്ച് പത്ത് പേര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാണെന്ന് ബെംഗളൂരു സിറ്റി കമ്മീഷണര്‍ ബി ദയാനന്ദ പറഞ്ഞു.

Share this Article

Leave a Comment