Newsperseconds.com

കോട്ടയത്ത് മഹീന്ദ്ര കാര്‍ ഷോറൂമില്‍ തീപിടിത്തം; ആറു കാറുകള്‍ കത്തിനശിച്ചു

Capture

കോട്ടയം: കോട്ടയത്ത് ഏറ്റുമാനൂരിനടുത്ത് മഹീന്ദ്ര കാര്‍ ഷോറൂമില്‍ തീപിടിത്തം. ആറു കാറുകള്‍ കത്തിനശിച്ചു. രാത്രി പത്തു മണിയോടെ തീപിടിത്തമുണ്ടായത്. തീപിടുത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ജീവനക്കാരൊന്നും ഉണ്ടാകാതിരുന്നതിനാല്‍ ആളപായമുണ്ടായില്ല.

മഹീന്ദ്ര കാര്‍ ഷോറൂമിനോടു ചേര്‍ന്നുള്ള വാഹനങ്ങള്‍ സൂക്ഷിക്കുന്ന യാര്‍ഡിലാണ് തീപിടിത്തം ഉണ്ടായത്. വാഹനങ്ങളില്‍ നിന്നും തീ ഉയരുന്നതു കണ്ടാണ് നാട്ടുകാര്‍ സ്ഥലത്തേക്കെത്തിയത്. കോട്ടയത്തു നിന്നും ഫയര്‍ഫോഴ്സ് എത്തി. നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് തീ അണച്ചത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Share this Article

Leave a Comment