Newsperseconds.com

ഇന്ത്യയിലെത്തിയ സ്പാനിഷ് വ്‌ളോഗറെ ജാര്‍ഖണ്ഡില്‍ കൂട്ടബലാല്‍സംഗം ചെയ്ത സംഭവത്തില്‍ 4 പേര്‍ അറസ്റ്റില്‍

Capture

റാഞ്ചി: ലോകസഞ്ചാരത്തിന്റെ ഭാഗമായി ഇന്ത്യയിലെത്തിയ സ്പാനിഷ് വ്‌ളോഗറായ 28 കാരിയെ കൂട്ടബലാല്‍സംഗം ചെയ്ത സംഭവത്തില്‍ 4 പേര്‍ അറസ്റ്റില്‍. 7 പേര്‍ ചേര്‍ന്നാണ് യുവതിയെ ക്രൂരമായി പീഡിപ്പിച്ചത്. ജാര്‍ഖണ്ഡിലെ ദുംകയില്‍ വെച്ചായിരുന്നു സംഭവം.

യൂട്യൂബില്‍ 2 ലക്ഷം ഫോളോവേഴ്‌സുള്ള വ്‌ളോഗറാണ് ഇന്ത്യയില്‍ വച്ച് പീഡിപ്പിക്കപ്പെട്ടത്. യുവതിയുടെ പങ്കാളിയെയും സംഘം ചേര്‍ന്ന് ആക്രമിച്ച് പരുക്കേല്‍പിച്ചിട്ടുണ്ട്. ഇരുവരുടേയും സാധനങ്ങള്‍ മോഷ്ടിക്കുകയും യുവതിയെ പീഡിപ്പിക്കുകയുമായിരുന്നു സംഘം. 5 വര്‍ഷമായി വിവിധ രാജ്യങ്ങളിലൂടെ യാത്ര ചെയ്ത ശേഷമാണ് 28 കാരി ഇന്ത്യയിലെത്തിയത്. ബൈക്കില്‍ നടത്തുന്ന ലോകസഞ്ചാരത്തിന്റെ ഭാഗമായാണ് ഇവര്‍ ഇന്ത്യയിലെത്തിയത്. നേപ്പാളിലേക്കുള്ള യാത്രയുടെ ഭാഗമായി ഇവര്‍ ജാര്‍ഖണ്ഡിലെ ദുംകയില്‍ ഒരു ടെന്റ് ഒരുക്കിയിരുന്നു. അവിടെവച്ചാണ് ആക്രമണം നടന്നത്.

Share this Article

Leave a Comment