റേഷന്‍കടകളുടെ പ്രവര്‍ത്തനസമയത്തില്‍ ഇന്നു മുതല്‍ ശനിയാഴ്ച വരെ മാറ്റം. ഏഴ് ജില്ലയില്‍ രാവിലെയും മറ്റ് ഏഴ് ജില്ലയില്‍ ഉച്ചയ്ക്ക് ശേഷവുമായാണ് ക്രമീകരണം. മസ്റ്ററിങും റേഷന്‍വിതരണവും ഒരേ സമയം നടക്കും.
പകല്‍ എട്ട് മുതല്‍ ഒരുമണി വരെയും രണ്ടു മുതല്‍ രാത്രി ഏഴു വരെയുമാണ് റേഷന്‍കട പ്രവര്‍ത്തിക്കുക. ശിവരാത്രി ദിനമായ എട്ടിന് അവധിയായിരിക്കും. കോഴിക്കോട്, വയനാട് ജില്ലകളില്‍ ആറുമുതല്‍ ഒമ്പതു വരെ രാവിലെയും അഞ്ചു മുതല്‍ ഏഴ് വരെ വൈകുന്നേരവും പ്രവര്‍ത്തിക്കും.