Newsperseconds.com

സിദ്ധാര്‍ത്ഥിന്റെ മരണം; ഡീന്‍ ഡോ എം കെ നാരായണനേയും അസി. വാര്‍ഡന്‍ ഡോ കാന്തനാഥനേയും സസ്പെന്റ് ചെയ്തു

Capture

പൂക്കോട്: വെറ്റിനറി സര്‍വകലാശാല വിദ്യാര്‍ത്ഥിയായ സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് സര്‍വകലാശാല ഡീന്‍ ഡോ എം കെ നാരായണനേയും അസി. വാര്‍ഡന്‍ ഡോ കാന്തനാഥനേയും സസ്പെന്റ് ചെയ്തു. വിഷയത്തില്‍ വീഴ്ച പറ്റിയില്ലെന്ന കാരണം കാണിക്കല്‍ നോട്ടീസിന് ഇവര്‍ നല്‍കിയ മറുപടി ചാന്‍സലര്‍ തള്ളിയതിന് പിന്നാലെയാണ് നടപടി.

ഇരുവര്‍ക്കുമെതിരായ നടപടി സ്വാഗതം ചെയ്യുന്നുവെന്ന് സിദ്ധാര്‍ത്ഥിന്റെ പിതാവ് വ്യക്തമാക്കി. വൈകിയാണ് ഡീനിനെതിരെ നടപടി എടുത്തത്. ഡീനിനും അസി. വാര്‍ഡനുമെതിരെ കൊലക്കുറ്റം ചുമത്തണമെന്നും പിതാവ് പറഞ്ഞു. മരണം അറിഞ്ഞപ്പോള്‍ തന്നെ ഇടപെട്ടുവെന്നും നിയമപരമായാണ് എല്ലാം ചെയ്തതെന്നുമാണ് ഇരുവരും മറുപടി നല്‍കിയത്. എന്നാല്‍ ഈ മറുപടി തൃപ്തികരമല്ലെന്ന നിലപാടാണ് വിസി സ്വീകരിച്ചത്.

Share this Article

Leave a Comment