Newsperseconds.com

സുരക്ഷിത മേഖലകളിലേക്ക് മാറണം; ഇസ്രായേലിലെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് മുന്നറിയിപ്പ്

Capture

ന്യൂഡല്‍ഹി: നിലവിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ഇസ്രായേല്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ പൗരന്മാരോട് സുരക്ഷിത മേഖലകളിലേക്ക് മാറണമെന്ന് ഇന്ത്യന്‍ എംബസി ഉപദേശം നല്‍കി. മിസൈല്‍ ആക്രമണത്തില്‍ ഒരു മലയാളി കൊല്ലപ്പെടുകയും രണ്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്.

നിലവിലുള്ള സുരക്ഷാ സാഹചര്യങ്ങളും പ്രാദേശിക സുരക്ഷാ ഉപദേശങ്ങളും കണക്കിലെടുത്ത്, ഇസ്രായേലിലെ എല്ലാ ഇന്ത്യന്‍ പൗരന്മാരും, പ്രത്യേകിച്ച് വടക്കും തെക്കും അതിര്‍ത്തി പ്രദേശങ്ങളില്‍ ജോലി ചെയ്യുന്നവര്‍ സുരക്ഷിത മേഖലകളിലേക്ക് മാറാന്‍ എംബസി ഉപദേശത്തില്‍ അറിയിച്ചു. ഇസ്രയേല്‍ അധികൃതരുമായി സംസാരിച്ചതായും എല്ലാ ഇന്ത്യന്‍ പൗരന്മാര്‍ക്കും സുരക്ഷ ഉറപ്പാക്കാന്‍ ഇസ്രയേല്‍ തയ്യാറണെന്ന് അറിയിച്ചതായും മുന്നറിയിപ്പ് സന്ദേശത്തില്‍ പറയുന്നു. കൊല്ലം സ്വദേശി നിബിന്‍ മാക്സ്വല്ലാണ് ഇസ്രയേലില്‍ മിസൈല്‍ ആക്രമണത്തില്‍ മരിച്ചത്.

രണ്ട് മാസം മുമ്പാണ് നിബിന്‍ ഇസ്രയേലില്‍ എത്തിയത്. നിബിന്റെ സഹോദരനും ഇസ്രയേലിലാണ്. ഗലീലി ഫിംഗറില്‍ മൊഷാവ് എന്ന സ്ഥലത്ത് വെച്ചാണ് ആക്രമണം നടന്നത്. നിബിന്റെ മൃതദേഹം സീവ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം നാട്ടിലെത്തിക്കാന്‍ നാല് ദിവസം എടുക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

Share this Article

Leave a Comment